...................................തരുവണ............................ -- Tharuvana
പല തരത്തിലും പ്രസിദ്ധമായ ഇടം.
എനിക്ക് സാഹിത്യം കാച്ചാന്‍ അറിയില്ല..
എന്നാലും എനിക്ക് അറിയുന്ന കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ പറയാം.
വായനാട് എന്ന ജില്ല.. (കേരളത്തിലാണ്) .. ഗൂഗിള്‍ ഏര്‍ത്ത്, അല്ലെങ്കില്‍ വിക്കി മാപ്പിയ ഒക്കെ എടുത്തു നോക്കിയാല്‍ പെട്ടെന്നു കണ്ടു പിടിക്കാന്‍ ആകും. ഒരു വല്ലാത്ത ആകൃതിയില്‍ ആണ് അടുത്തുള്ള വയല്‍ കിടക്കുന്നത് ഒരു ആങ്കര്‍ മാതിരി.
ഈ പ്രദേശം ..(ശരിക്കും ഈ ജില്ല മുഴുവന്‍) പണ്ടൊക്കെ കൊടും കാട് ആയിരുന്നു പോലും.
6 മാസം പെയ്യുന്ന ബോറന്‍ മഴ ഒഴിച്ചാല്‍, എല്ലാം കിടിലം.
വലിയൊരു ശതമാനം ആളുകളും മത്തി, പോത്ത് ഇറച്ചി മുതലായ കാര്യങ്ങളില്‍ വലിയ താല്‍പര്യം ഉള്ളവരാണ്. കേരളത്തില്‍ മിക്ക ഇടങ്ങളിലും ഇതു തന്നെ സ്ഥിതി. അത് അവിടെ നില്‍ക്കട്ടെ. പണ്ട് സായിപ്പിന്റെ കാലത്ത് നികുതി പിരിക്കുന്ന ഒരു കേന്ദ്രം ആയിരുന്നു ഇത്. പഴയ തലമുറ ചുങ്ങം, ചുങ്കങം എന്നൊകെ പറയുന്നത് കേള്‍ക്കാം.. (ചുങ്കങം=നികുതി, ടാക്സ്)
സ്വപ്ന , പ്രിന്‍സ്, ഫേയ്മസ് തുടങ്ങിയ പഴയകാല ബസുകള്‍...
ഷാനീഫ്, കടയങ്കല്‍ തുടങ്ങിയ 'മധ്യകാല' ബസുകള്‍..
(മുകളില്‍ പറഞ്ഞ വായില്‍ പലതും ഇന്നും ഓടുന്നു!! ബസ് ഉണ്ടാക്കിയവര്‍ പോലും ഇത്രേം വിചാരിച്ചിട്ടുണ്ടാവില്ല.)
പിന്നെ അടിക്കടി പേരു മാറുന്ന ഇപ്പോഴത്തെ ബസുകള്‍..
പിന്നെ നാരോകടവ് , പന്തിപ്പോയില്‍, കൂഞ്ഞോം എന്നൊക്കെ ബോര്‍ഡ് വച്ച് പോകുന്ന പാട്ട കേസാര്‍ടീസി ബസുകള്‍. ..
കുറേ ജീപ്പുകള്‍.. ഓട്ടോകള്‍ ... ട്രാക്റ്ററുകള്‍, ...
അര , കാല്‍ , മുക്കാല്‍ സൈക്കിലുകള്‍ ..
വിട്ടു പോയി,....... റ്റാറ്റക്കുട്ടികള്‍ (റ്റാറ്റ407) ഇവയെല്ലാം ഓടിയ തരുവണ .. ഓടിക്കൊണ്ടിരിക്കുന്ന തരുവണ.....
ബാക്കി പിന്നെ...
Showing posts with label wayanad. Show all posts
Showing posts with label wayanad. Show all posts
Friday, April 27, 2007
Subscribe to:
Posts (Atom)