Friday, November 13, 2009

പൊടിയും ചളിയും

( ഇതെഴുതിയത്‌   2008 ഒക്ടോബര്‍ 24  വെള്ളിയാഴ്ച്ച  ആയിരുന്നു. ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഇടാന്‍ വേണ്ടി.
ഇപ്പോള്‍ ബ്ലോഗില്‍ ഇടാന്‍ തോന്നി. 2008 ഒക്ടോബര്‍ 27 തിങ്കളാഴ്ച ദീപാവലി ആയിരുന്നു.  )


ജാടകളുടെ ഒരു ഉല്‍സവം കൂടി വരുന്നു .. ഈ തിങ്കളാഴ്ച.

മുഖത്ത് വച്ച് കെട്ടിയ ചിരിയുമായി ഇനി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തുടങ്ങാം,
ഹാപ്പി കുന്തം കുടച്ചക്രം..
എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ ഇടയിലൂടെ
തിക്കി തള്ളി നടക്കുന്ന ജീവിതങ്ങള്‍..
പൊടിയും ചളിയും ഇല്ലെങ്കില്‍ നുള്ളി നോക്കേണ്ടി വരും.. സ്വപ്നത്തിലാണോ എന്നറിയാന്‍..
ആള്‍ക്കാരെ തടഞ്ഞു നടക്കാന്‍ പറ്റാത്ത അവസ്ഥ

അതിനിടയ്ക്ക് എണ്ണം കൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന ചില നേതാക്കന്മാര്‍
ക്രികറ്റ് വരുമ്പോള്‍ മാത്രം ദേശസ്നേഹം വരുന്ന ചിലര്‍..
അങ്ങനെ ഒരു സംഭവം അടുത്തുകൂടെ പോയിട്ടില്ലാത്ത ചിലര്‍..
ചെല്ലുന്നിടത്തൊക്കെ പാരയും (ചിലപ്പം ബോംബും ) വെച്ച് നടക്കുന്ന വേറെ ചിലര്‍..

ആരുടെയെന്കിലും എന്തെകിലും വികാരം വ്രണപ്പെട്ടു എങ്കില്‍ പറഞ്ഞത് തിരിചെടുത്തെക്കാം,
പൊട്ടിയത് ബോംബല്ല , ചക്കക്കുരു ആയിരുന്നു !!!

ഇവിടുത്തെ വോട്ടു കൃഷിക്ക് വളം വേണം.. വേണ്ടേ ?

ചെയ്ത തോന്ന്യാസങ്ങളുടെ ചീഞ്ഞ നാറ്റം മറയ്ക്കാന്‍ പെര്‍ഫ്യൂം അടിക്കണം. . വേണ്ടേ ?

അതാണ്‌ മദാമ്മാ ഗാന്ധിയും താടിക്കാരനും ചെയ്യുന്നത്.
പയറ്റുന്നത് കാലം തെളിയിച്ച സൂത്രവാക്യം.. "ഡിവൈഡ് ആന്‍ഡ് റൂള്‍.."
നികുതി പിരിച്ച പണം ജാതിയും മതവും നോക്കി വെറുതെ കൊടുക്കുക, സുഖിപ്പിക്കുക.. വോട്ടുകൃഷി
പോടീ പൊടിക്കുക..


ഇതൊന്നും പോരെങ്കില്‍  രാജ്യം തീറെഴുതി കൊടുക്കുക..


എങ്ങനെ നന്നാവാനാ.. മതമില്ലാത്ത ജീവനെ ഒതുക്കി  കളഞ്ഞ നമ്മുടെ ആള്‍ക്കാരല്ലേ..
പാര്‍ലമെന്റില്‍ ബോംബ് വെച്ചവനെ തൂക്കാന്‍ നട്ടെല്ലില്ലാത്ത ഭരണമല്ലേ..
ഒന്നോര്‍ത്താല്‍  എല്ലാവര്‍ക്കും നല്ലത്..   ടൈടാനിക്കും മുങ്ങും !!!




Sunday, November 8, 2009

മതം എന്ന ആഭാസം

എന്റെ ചൊറിച്ചില്‍ തീര്‍ക്കാന്‍ ചിലതൊക്കെ എഴുതാന്‍ മുട്ടുന്നു.. വായിച്ചു തള്ളാം (തല്ലാന്‍ വരരുത് പ്ലീസ്‌) , വിമര്‍ശിക്കാം..തെറി വിളിക്കാം.. വിരട്ടാം..കൂട്ടം കൂടി ഭീഷണി പെടുത്താം..
ഇത്രയ്ക്ക്‌ ഒക്കെ പറഞ്ഞെ പറ്റൂ.. അങ്ങനത്തെ ഒരു വിഷയം ആയി പോയി .. (ഇനി എന്തെങ്കിലും വികാരം പെട്ടെന്ന് വ്രണപ്പെട്ടു പോകുന്നവര്‍ ഇതു വായിക്കണം എന്നില്ല.. വായിച്ചിട്ട് കാര്യം ഉണ്ടാവാന്‍ സാധ്യത ഇല്ല, പച്ചയ്ക്ക് പറഞ്ഞാല്‍ :) .. എന്നാലും ഒന്ന് വായിച്ചു നോക്കൂ കേട്ടോ..)



ഇവിടെ വ്യക്തികളുടെ വോട്ടിനു വിലയില്ല .. സമുദായമാണ് വോട്ടു ചെയ്യുന്നത്...
കസേര കിട്ടാനും പോവാതിരിക്കാനും ഏത് ചെരിപ്പും ചിലര്‍ നക്കും.. ഏത് അപരാധിയും പുണ്യവാളനായി ചിത്രീകരിക്കപെടും..
പ്രീണനം പരിധി വിടും.. അക്രമം "ചെറുത്തുനില്‍പ്പ്‌ " ആയി ചിത്രീകരിക്കപെടും..
ദേശീയത എന്ന വികാരം അടുത്തുകൂടി പോയിട്ടില്ലാത്ത ചിലര്‍.. അല്ല , പലരും... ഇവിടെ പകല്‍ മാന്യന്മാരായി നടക്കുന്നുണ്ടല്ലോ..
ഈ ദേശത്ത്‌ കിട്ടുന്ന സ്വാതന്ത്ര്യം കണ്ടില്ല എന്നങ്ങു നടിചേക്കും.. നശീകരണ വാസന മാത്രം ഉള്ള ഇത്തരക്കാര്‍ ചരിത്രത്തില്‍
നിറഞ്ഞു നില്‍ക്കുന്നത്‌ കാണാം. തനിക്ക്‌ സ്വര്‍ഗം കിട്ടാന്‍ വേണ്ടി വേണമെങ്കില്‍ ദൈവത്തിനെ സോപ്പിട്ടെക്കാം എന്ന്
കരുതുന്ന വിഡ്ഡ്യാസുരന്മാര് ...
താന്‍ ചിന്തിക്കുന്നത് മാത്രം ശെരി എന്ന സ്വഭാവം മനുഷ്യ സഹജം മാത്രം..
ഈ ധാരണ അല്ലെങ്ങില്‍ വിശ്വാസം മനുഷ്യനെ ഇരുട്ടിലേക്കും മൃഗീയത യിലേക്കും അല്ലാതെ നയിക്കുന്നത് കണ്ടിട്ടുണ്ടോ ..?
അതിനെ മറികടക്കാനാണ് വിദ്യാഭ്യാസവും മതവുമെല്ലാം ശ്രമിക്കേണ്ടത്,, എന്നാലോ, ചില മതത്തിന്റെ പുസ്തകത്തില്‍ തന്നെ
" ഇതു മാത്രം" ആണ് ശെരി, ഇതിലപ്പരം ഒന്നും ഇല്ല, ഉണ്ടെന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്റെ തല എടുക്കണം എന്നൊക്കെ പറഞ്ഞു വെച്ചിക്കുക ആണല്ലോ..
ഇതൊരു പച്ചയായ സത്യം ആണ്.. മനസിന്റെ ഗിയര്‍ ന്യൂട്രല്‍ ആക്കി വെച്ച് കുട്ടിത്തത്തിന്റെ നിഷ്കളങ്കത യോടെ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം..

ഒരുവന്റെ ഭൂലോക സ്വാതന്ത്യത്തിന്റെ പച്ചയായ ലംഘനം ആണ് അവന്റെ മനസിന്റെ ജനലുകള്‍ അടച്ച്ചിടല്‍ ..
അതോ, ചെറു പ്രായത്തിലെ തന്നെ അങ്ങ് ചെയ്തു വെച്ച് കഴിയുമ്പോള്‍ ഭേഷ് ആയി.. !

ക്രൂരത , മൃഗീയത ഇതൊക്കെ മനുഷ്യന്റെ ജന്മ വാസനകളില്‍ പെടും .. അവയെ കുറച്ചു കൊണ്ട് വന്ന് സ്നേഹവും ( ബന്ധുക്കളെ മാത്രം അല്ല.. സുഹൃത്തുക്കളെ മാത്രം അല്ല..) മനുഷ്യത്തവും വളര്‍ത്തിയെടുക്കുന്ന ആ "സാധനത്തിനെ" ആണ് ഞാന്‍ സംസ്കാരം എന്ന് വിളിക്കുന്നത്..

അപ്പോള്‍ പറഞ്ഞു വന്നത്, കുട്ടിക്കാലത്തെ ബ്രെയിന്‍ വാഷിംഗ് .. അല്ലെങ്ങില്‍ കുത്തി നിറയ്ക്കല്‍.. നിക്ഷ്പക്ഷമായി ചിന്തിക്കാനുള്ള വലിപ്പം മനസിന്‌ ഉണ്ടാവുന്നതിനു മുന്‍പേ അവന്‍ അല്ലെങ്ങില്‍ അവള്‍ ഒരു സമുദായത്തിന്റെ , സംഘടനയുടെ , മതത്തിന്റെ അന്ധ വിശ്വാസി ആയിക്കഴിഞ്ഞിരിക്കും... ഈ കൊടും ഭീകരത ആണ് ബാക്കി ഭീകരതള്‍ക്ക് എല്ലാം വളം വയ്ക്കുന്നത്,,

എല്ലാ മതത്തിലെയും നല്ല കാര്യങ്ങള്‍ / തത്വങ്ങള്‍ എഴുതിയാല്‍ ഒരു പേജില്‍ തീരും.. ചിരിക്കേണ്ട.......

- കൊല്ലരുത്‌
- മോഷ്ടിക്കരുത്
- സത്യം പറയണം
- കള്ളം പറയരുത്‌.
- എല്ലാവരെയും സ്നേഹിക്കണം.. ബഹുമാനിക്കണം..
- കഴിവ് പോലെ മറ്റുള്ളവരെ സഹായിക്കണം ..
- മറ്റുള്ളവര്‍ക്ക്‌ നന്മ വരണം എന്ന് ആഗ്രഹിക്കണം, അതിലേക്കായി പ്രവര്‍ത്തിക്കണം.
- സ്ത്രീകളോട് മാനം മര്യാദയ്ക്ക്‌ പെരുമാറണം.
- സമാധാനമായി ജീവിക്കണം, മറ്റുള്ളവരെ അങ്ങനെ ജീവിക്കാന്‍ അനുവദിക്കണം..

അല്ലാ, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഇതൊക്കെ പറയാനോ പഠിപ്പിക്കാനോ ഒരു മതത്തിന്റെ ശീട്ട് വേണോ ?

ഇനി ഒരു കളി.. !
ഘട്ടം ഒന്ന്.
ഈ പറഞ്ഞ കാര്യങ്ങള്‍ പല രീതിയില്‍ പറയുക ... ആദ്യവും കൂടുതല്‍ ഉച്ചത്തിലും (അത് കൊണ്ടാണ് പ്രവാചകരെല്ലാം പുരുഷന്മാര്‍ ആയി കാണപ്പെടുന്നത്.. ഹ ഹ .. ) പറയുന്നവന്‍ നേതാവ്‌ !! അതിനൊക്കെ ഓരോ പേര് കൊടുക്കുക ..
ഈ പെരുകൊടുക്കള്‍ പണിയൊക്കെ അണികള്‍ ചെയ്തോളും.. പോസ്ടര്‍ ഒട്ടിക്കളും ചെണ്ട കൊട്ടലും എല്ലാം..
ആള്‍ക്കാരെ വിഭജിച്ച് ഓരോ കൂട്ടത്തില്‍ കൂട്ടുക..(ജനിച്ചതും ജനിക്കാന്‍ പോവുന്നതും ആയ സ്വന്തം മക്കളേയും ഈ കൂട്ടത്തിന്റെ വണ്ണം പറഞ്ഞു പിരി കേറ്റുക)

മിക്കവര്‍ക്കും മരണാനന്തര ജീവിതം പോലെ പേടിപ്പിക്കുന്നതും ലഹരി പിടിപ്പിക്കുനതും ആയ മറ്റൊന്നില്ല.. കാരണം മറ്റൊന്നും അല്ല.. അങ്ങനെ ഒന്ന് ഉണ്ടോ എന്ന് പോലും അറിയില്ല, എങ്ങനെ ആയിരിക്കും എന്നും ആര്‍ക്കും അറിഞ്ഞൂടാ ..
കിട്ടിപ്പോയി.. ആള്‍ക്കാരെ കൂടെ കൂട്ടാനും വിട്ടു പോവുന്നവരെ പേടിപ്പിക്കാനും ഒക്കെ ഏറ്റവും നല്ല വഴി എന്താ ? എന്താ ?
മരണാനന്തര ജീവിതം എന്ന വിഷയത്തില്‍ വായില്‍ കൊള്ളാത്ത സിദ്ധാന്തങ്ങള്‍ ഇറക്കുക... ഓരോ കാലത്തും അറിയപ്പെടുന്ന ഭൌതിക സുഖങ്ങള്‍ എല്ലാം "സ്വര്‍ഗത്തിലും" , വേദനയും കഷ്ടപ്പടുമെല്ലാം "നരകത്തിലും" പ്രതിഷ്ടിക്കുകയാണ് അടുത്ത കര്‍മം.
(അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ പാലും തേനും പെണ്ണും ഒക്കെ മാത്രം ആയി പോയത്‌,, ഫെരാരിയും, ഐ പി എല്ലും ,
ഐ ഫോണും ടക്കീലയും ഒന്നും ഇല്ലാതെയും പോയത്‌.. അതുകൊണ്ട് തന്നെയാണ് നരകത്തില്‍ ഇലക്ട്രിക്‌ ചെയര്‍ ഇല്ലാതെ പോയതും.. മനസിലായെന്നു കരുതുന്നു.. ഇല്ലെങ്ങില്‍ ഒരു വട്ടം കൂടി വായിച്ചു നോക്കൂ..) യാതൊരു പ്രൂഫും വേണ്ട കേട്ടോ..
കാര്യം അതെല്ലാം ദൈവം നേരിട്ട്ട് വന്നു തന്നോടു പറഞ്ഞതാണ് എന്ന് നേതാവ്‌ അങ്ങ് അടിച്ച് ഇറക്കും .. അതോടെ ചോദ്യം ചെയ്യുന്നവന്റെ കാര്യം പോക്ക്‌.. നേതാവ്‌ ചിരിച്ച്ചോക്കെ കാണിക്കും.. ദൈവ മാപ്പ് തരട്ടെ എന്നൊക്കെ അങ്ങ് മൊഴിയും..
അവനെ ശേരിപ്പെടുത്ത്തുന്ന കാര്യം അണികള്‍ ഏറ്റു.. അതൊക്കെ ആണ് അവര്‍ക്ക്‌ കിട്ടുന്ന ഒരു രസം .. മെക്കിട്ടു കേറാന്‍ കിട്ടുന്ന ചാന്‍സ് അവരും വിടാറില്ല... ദൈവം കൊടുത്ത ശിക്ഷ ആണെന്നുള്ള ഒരു ഭാഷ്യം കൂടി ആവുമ്പോള്‍ പിന്നെ വേറെ ഒരുത്തനും ഒരുത്തിയും ചോദ്യം ചെയ്യാന്‍ പോവില്ല ..

ഇനിയും അണികളില്‍ ചിലര്‍ക്കെങ്ങിലും സംശയം ഉണ്ടാവും .. ഇയാള്‍ ഈ പറയുന്ന "വെളിപാട്‌" വ്യാജം അല്ലെ ? ആ സൂക്കെടിനെ ചെറുക്കാനാണ് ചില്ലറ മാജിക്കുകള്‍ .. അറിയുമെങ്കില്‍ മാജിക്‌ കാണിക്കാം . സായി ബാബാ ഒളിപ്പിച്ചു വച്ച
മാല എടുത്ത്‌ രണ്ടു വട്ടം കറക്കി ഭക്തനെ വണ്ടര്‍ അടിപ്പിക്കുന്നത് "യു ടുബില്‍ " കണ്ടിട്ടില്ലേ ? അതുപോലെ ഒക്കെ. ഇനി അതൊന്നും വശമില്ലെങ്കില്‍ സാരമില്ല , കൂട്ടത്തിലെ ഏറ്റവും നല്ല ബടായിക്കാരന്മാര്‍ അത്ഭുത കഥകള്‍ അടിച്ചിറക്കി കൊളും ..
ബാലരമയെ വെല്ലുന്ന കഥകള്‍ .. പറയുന്നവനും കേള്‍ക്കുന്നവനും എല്ലാവരും ഖുശി ഖുശി .. പിന്നൊരു കാര്യം ഉണ്ട് .. ഒരു കഥ
നാല് ചെവി സഞ്ചരിച്ചു കഴിയുമ്പോള്‍ കുറെ "കൂട്ടി പറയല്‍" ഉണ്ടാവുമേ ? ഒരു ആഴ്ച കഴിഞ്ഞു ഈ കഥ ഉണ്ടാകിയവന്റെ ചെവിയില്‍ എത്തുമ്പോള്‍ അവന്‍ പോലും ഞെട്ടും.. ! അങ്ങനെ ആയിരിക്കാം വെള്ളത്തിന്റെ മോളീക്കൂടെ നടക്കലും മറ്റും പ്രസിദ്ധമായത്.. ഇനി പല തലമുറകളുടെ ഭാവന കൂടി പ്രയോഗിക്കുമ്പോള്‍ കഥകള്‍ഒന്നൂടെ കിടിലം ആവും ..

അധികാരം പോലെ ഒരു ലഹരി ആണീ പ്രസിദ്ധി.. അത് ഏറ്റവും കൂടുതല്‍ നേതാവിന് കിട്ടും.. ഒന്നാം നിര അണികള്‍ക്കും രണ്ടാം നിരക്കാര്‍ക്കും പിന്നെ താഴോട്ടും ആനുപാതികമായി കിട്ടിക്കോളും.. "ആര്‍ എം പി" യുടെ ഒരു വക ഭേദം..
കൂടുതല്‍ ആളെ ചേര്‍ത്താല്‍ / ചേര്‍ക്കാന്‍ താഴെയുള്ളവരെ സഹായിച്ചാല്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ കാശ് കിട്ടും - "ആര്‍ എം പി"
കൂടുതല്‍ ആളെ ചേര്‍ത്താല്‍ / ചേര്‍ക്കാന്‍ താഴെയുള്ളവരെ സഹായിച്ചാല്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ XXXX കിട്ടും - നമ്മുടെ "കഥ".
എന്താണീ XXXX ? പ്രശസ്തി, പണി എടുക്കാതെ ജീവിതം, ചില്ലറ അധികാരങ്ങള്‍ ..അങ്ങനെ പലതും..
ഈ മരം (ട്രീ) അങ്ങനെ വളര്‍ന്നോളും.. ചേര്‍ക്കാന്‍ ഏറ്റവും എളുപ്പം സ്വന്തം മക്കള്‍. ചേരുന്നത് ആരായാലും എന്‍ട്രി ഫീസ്‌ വേണ്ടേ ? വേണ്ടേ ? "ആര്‍ എം പി" കാര്‍ക്ക്‌ പൈസ മതി.. പക്ഷെ ഇവിടെ അത് വേണ്ട / പോര.
ഇവിടുത്തെ എന്‍ട്രി ഫീസ്‌ എന്ന് പറയുന്നത് "സ്വന്തം ധിഷണ, ചിന്താ ശേഷി" എന്നിവ അടിയറവു വയ്ക്കല്‍ ആണ്..

ഈ പറഞ്ഞ നേതാവ്‌ ജീവനോടെ ഉള്ള കാലത്തോളം എല്ലാം കുറച്ചൊക്കെ
സമാധാനമായി നടക്കും കേട്ടോ.. ഒരു ചെറു മാവേലി ദേശം തന്നെ അങ്ങ് അരങ്ങേറിയേക്കാം .. ഒരു തരത്തില്‍ മോശം ഇല്ല എന്ന് പോലും പറഞ്ഞു പോവാവുന്ന അവസ്ഥ..
ഭും.. ഒരു ദിവസം ഈ നേതാവ് മരിക്കുമല്ലോ.. അവിടെ തുടങ്ങുന്നു സമാധാനക്കേട്.. അക്രമം.. വിഷം.. അതാണ്‌ ഘട്ടം രണ്ടു..

ഘട്ടം രണ്ടു
ഇനി മടിച്ചു നില്‍ക്കണ്ട , .. അടുത്ത കൂട്ടത്തിന്റെ തത്വങ്ങളെ കുറ്റം പറയുക, മൂച്ച് കൂട്ടുക, പിള്ളേരെ ഒക്കെ ബ്രെയിന്‍ വാഷ്‌ ചെയ്തു
ദൈവത്തിന്റെ ഭടന്മാരായി വിശ്വസിപ്പിക്കുക.. എല്ലാ അത്ഭുത കഥകളുടെയും കുറച്ചു കൂടി മോടി പിടിപ്പിക്കളും ആവാം.
സംഘടനാ ശക്തി കൂട്ടിക്കൊണ്ട് രാഷ്ട്രീയത്തിലേക്കും ഇടപെടാം ... അത് നല്ല രസികന്‍ പണി ആണ്..
ഈ ട്രീ സ്വയം വളരുന്ന ഒന്നാണ്.. അതീ സമൂഹത്തില്‍ വളര്‍ന്ന്‍ അങ്ങനെ പന്തലിചോളും .. "അച്ഛന്‍ കോണ്‍ഗ്രസ്‌ ആയതു കൊണ്ട് ഞാനും കോണ്‍ഗ്രസ്‌ " എന്നൊരു ചൊല്ലുണ്ട് .. അത് തന്നെ ഇവിടെയും.. വളര്‍ന്നു വരുന്ന ഓര്‍ഓ കുട്ടിയുടെയും ബാധ്യതകള്‍ കേള്‍ക്കണോ ?
- ജനിച്ചു വീഴുന്നതെ ഈ "കൂട്ടത്തിലേക്ക് " ആണ്. നേരത്തെ പറഞ്ഞ എന്‍ട്രി ഫീസ്‌ ആദ്യമേ അങ്ങ് അടയ്ക്കണം.
- ആ കൂട്ടം അവന്റെ / അവളുടെ തലയിലും (ചിലര്‍ വേറെ പല ഇടത്തും) കൂട്ടത്തിന്റെ മുദ്ര പതിക്കും..
- "കൂട്ടത്തിന്റെ " വണ്ണം മറ്റുള്ളവരോട് പറയുന്നത് നല്ല കുട്ടിയുടെ ബാധ്യത ആണ്..
- ലവലേശം ചോദ്യം ചെയ്യാതെ കൂട്ടത്തിന്റെ പുസ്തകങ്ങള്‍ പഠിക്കണം..ഓരോ വരിയും വിശ്വസിക്കണം..
- കൂട്ടത്തിന്റെ ചിഹ്നങ്ങള്‍ ധരിക്കണം.. അതിനി എന്തു വൈകൃതം ആയാലും..
- രോമം വടിക്കുന്നതിനു പോലും കൂട്ടത്തിന്റെ ദൈവം ഡിസൈന്‍ പറഞ്ഞിട്ടുണ്ട്.. അനുസരിക്കണം..
- ചിഹ്നങ്ങളുടെ ഭാഗമായി ചില്ലറ അംഗ ഭംഗവും നടന്നേക്കാം.. അതിനെ ചോദ്യം ചെയ്യരുത്‌, ഒരിക്കലും..
- തന്റെ കൂട്ടക്കാര്‍ ചെയ്യുന്ന എന്തിനേയും ഞായീകരിക്കണം.. എന്തു ഭ്രാന്ത്‌ ആയാലും, എന്ത് ആഭാസം ആയാലും.
- കൂട്ടത്തിന്റെ പുസ്തകങ്ങളില്‍ ഉള്ള സകലതും ന്യായീകരിക്കണം, അഥവാ ആരെങ്ങിലും തര്‍ക്കിക്കാന്‍ വന്നാല്‍.
- ഒരേ ഒരു സമാധാനമുണ്ട്.. എന്തായാലും സ്വര്‍ഗത്തില്‍ തന്റെ കൂട്ടക്കാര്‍ മാത്രമേ കാണൂ . ബാക്കി മ്ലെച്ചന്മാരെ അവിടെ സഹിക്കേണ്ട. ചില കൂട്ടക്കാര്‍ :- ഗാന്ധിജി പോലും നരകത്തില്‍ പോവൂത്രെ ..!!!
- ലോകത്തിലെ സകല ചോദ്യങ്ങളുടെയും ഉത്തരം ഒരു ചെറിയ പുസ്തകത്തില്‍ ഉണ്ടെന്നു മിക്ക കൂട്ടങ്ങളും കരുതുന്നു..
- ഭൂലോകത്തിന്റെ അവസാനം വരെ ഉള്ള മനുഷ്യര്‍ ഈ കൂട്ടത്തിന്റെ കാര്യങ്ങള്‍ ഏറ്റു പാടണം, ചെയ്യണം..
- ഞങ്ങളുടെ നേതാവാണ്‌ ദൈവത്തിന്റെ അവസാനത്തെ വക്താവ്‌ എന്ന് വിശ്വസിക്കണം.. ബാക്കി എല്ലാം കപടന്മാര്‍.
- ദൈവത്തിനും തെറ്റൊക്കെ പറ്റും .. അത് കൊണ്ടാണല്ലോ ഇത്തരം പുസ്തകങ്ങള്‍ പരിഷ്കരിച്ച് പരിഷ്കരിച്ച് ഇറക്കിയത്‌..
എന്തായാലും ഇനി ദൈവം അത് പരിഷ്കരിക്കില്ല എന്ന് വിശ്വസിക്കണം..
- ശെരിക്കും ദൈവം കുടുങ്ങി .. ഇനി ഒന്ന് പരിഷ്കരിക്കണം എന്ന് തോന്നിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കില്ല !! :-)
- പറയാന്‍ വിട്ടുപോയി, ദൈവത്തിന്റെ ഭടന്‍ (ആഭാസത്തിനും ഒരതിരു വേണ്ടേ .. ഹോ !!)ആണെന്ന് ആരോപിക്കപ്പെട്ടാല്‍, കൊല്ലാനും കൊലവിളിക്കാനും ഇറങ്ങണം.

സ്വതവേ അക്രമിയായ മനുഷ്യന് കൊല്ലാന്‍ ലൈസന്‍സ് കൊടുതാലുള്ള സ്തിതി !!! .. ചുറ്റും നോക്കൂ, കാണാം.

നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഉണ്ടാക്കിയ സന്മാര്‍ഗ പാഠങ്ങള്‍ എന്നും വില പോവുന്നതതാണ്.. ഏത് മതത്തിന്റെ ആയാലും. തര്‍ക്കമില്ല.
പക്ഷെ നാലും മൂന്നും ഏഴു നല്ല കാര്യങ്ങള്‍ പഠിപ്പിക്കാന്‍ അവ വിഷത്തില്‍ മുക്കി ആഭാസത്തരത്തില്‍ പൊരിച്ചെടുത്ത്‌ തന്നെ തീറ്റിക്കണോ ... ??
എവിടെയാണീ വിഷം , എവിടെയാണീ ആഭാസത്തരം എന്ന് ചോദിക്കാന്‍ തോന്നുന്നുണ്ടോ ? ഒന്നുകില്‍ നിങ്ങള്‍ക്ക്‌ മേലെ വയിച്ചതോന്നും മനസിലായില്ല.. അല്ലെങ്ങില്‍ മനസിലായി എങ്ങാനും പോയാല്‍ ദൈവം ശിക്ഷിക്കുമോ എന്ന ഭയം.. സമുദായം ഒറ്റ പെടുതുമോ എന്ന ഭയം ... അതുമല്ലെങ്കില്‍ ഈ "കൂട്ടത്തിന്റെ" ലഹരി അങ്ങ് സെരെബ്രം, സെരിബെല്ലാം ഒക്കെ വല്ലാതെ കീഴടക്കി കഴിഞ്ഞിരിക്കുന്നു,,, ലഹരി വിമുക്തമാക്കല്‍ വിഷമം പിടിച്ച പണി തന്നെ..





ഇതൊഴികെ പിന്നെ മതങ്ങളില്‍ നിറഞ്ഞു കാണുന്നത് ചുവടെ ...

- ഈ ലോകം ഉണ്ടാക്കിയത് ദൈവം ആണ് (അതായത്‌ എപ്പോഴോ ഇല്ലായിരുന്നു.. ഉണ്ടാക്കിയതാണ്)
- ദൈവത്തെ പുകഴ്ത്തി പറയണം.. ഇതിന്റെ ന്യായീകരണങ്ങള്‍ അതി ഗംഭീരമാണ്.. ആ ഒഴുക്കില്‍ ഈ ബ്ലോഗ്‌ ഒക്കെ ചിലപ്പം ഒലിച്ചു പോവും ..

എഴുതി പിടിപ്പിക്കാന്‍ സമയം ഇല്ല ബാക്കി ഉടനെ വരുന്നതാണ് !!
.... ഞാനൊരു അടിമയാണ് , ഒന്നാന്തരം അടിമ .. ഞായറാഴ്ച വൈകുന്നേരം ആയി ഇപ്പോള്‍.. നാളെ കൃത്യമായി അടിമപ്പണിക്ക് പോവെണ്ടാതാണ് .. വേറൊന്നും കൊണ്ടല്ല, ഇന്നത്തെയും നാളത്തെയും അരി പ്രശ്നം .. പിന്നെ കാര്‍ തുടങ്ങിയ മോഹങ്ങള്‍.. അച്ഛന്‍ എയര്‍ ഫോര്‍സില്‍ ലടാക്കിലെ മഞ്ഞും രാജസ്ഥാനിലെ ചൂടും സഹിച്ച് അത് കഴിഞ്ഞു വയനാട്ടിലെ തോട്ടത്തിലെ കൊതുക് കടിയും കൊണ്ട് ഉണ്ടാക്കിയ പണം കാര്‍ മേടിക്കാന്‍ ചോദിയ്ക്കാന്‍ ചിന്തിയ്ക്കാന്‍ പോലും പ്രയാസം.




പിന്‍ കുറിപ്പ്
ഇതെഴുതുന്നവന്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വാശി പിടിക്കുന്നില്ല .. മനുഷ്യന്റെ ധിഷണയില്‍ ഒതുങ്ങാത്തത് എല്ലാം കൂടെ (വസ്തു, ഊര്‍ജം , സ്ഥലം, സമയം , തുടക്കം, ഒടുക്കം, അനന്തത,.......) ചേര്‍ത്ത് വെച്ചാല്‍ അതിനെ ദൈവം എന്ന് വിളിക്കാം..
എന്തായാലും ഒന്നേ ഉള്ളൂ ദൈവം..
പുകഴ്ത്തിപ്പാടല്‍ കേട്ടു രസിക്കുന്ന ഒരു ദൈവ സങ്കല്പം വെള്ളം ചേര്‍ക്കാതെ വിഴുങ്ങാനും എനിക്ക് വയ്യ..
"നല്ലത് ചെയ്യുക.. സന്തോഷമായി സമാധാനമായി ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക .."എനിക്ക് ഇത്ര ഒക്കെയേ ഉള്ളൂ. എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ ശുദ്ധ അസംബന്ധം അല്ലെ ? ആയിരിക്കാം ..അല്ലായിരിക്കാം..